Wednesday 29 October 2014

"കിസ്സ്‌ ഓഫ് ലവ് "



ഇന്ന് ഫേസ് ബുക്കിൽ എനിക്ക് തികച്ചും അപ്രതീക്ഷിതമായി ഒരു ക്ഷണം ലഭിച്ചു "കിസ്സ്‌ ഓഫ് ലവ് " എന്ന പേജ് ലൈക്ക് ചെയ്യാനുള്ളതായിരുന്നു അത് .വരുന്ന നവംബർ മാസം രണ്ടാം തിയ്യതി എറണാകുളം മറൈൻ ഡ്രൈവിലും,കോഴിക്കോടും ചുംബന-സംഗമം നടക്കുന്നുവത്രെ.അന്നവിടെ കമിതാക്കൾക്ക് പരസ്യമായി ചുംബിക്കാനുള്ള അവസരമുണ്ട് ,മറ്റുള്ളവര്ക്ക് ആലിഗനം ചെയ്യുകയുമാകാം .കേട്ടപ്പോൾ ഞെട്ടി എന്നത് സത്യം .എന്റെ ജന്മനാട്ടിലാണ്‌ സംഗമം നടക്കുന്നത് എന്നറിഞ്ഞപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയുന്നുമില്ല .

മാറ് മറിക്കാനുള്ള അവകാശത്തിന് വേണ്ടി സമരം നടന്ന നമ്മുടെ നാട്ടിൽ തന്നെയാണ് എന്തും പരസ്യമായി ചെയാനുള്ള അവകാശം വേണമെന്ന വാദം നടക്കുന്നത് എന്നത് വിരോധാഭാസം .ഞാൻ സദാചാരതിന്ടെ ബ്രാൻഡ്‌ അംബാസിഡർ അല്ല .പ്രണയിക്കാനും ചുംബിക്കനുമൊക്കെ എല്ലാവർക്കും സ്വാതന്ത്ര്യo ഉണ്ട് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് .എന്നാൽ ഇതൊക്കെ പരസ്യമായി തന്നെ വേണം എന്ന നിർബന്ധം ശരിയല്ല .


ഇന്നത്തെ കേരളിയ അവസ്ഥയിൽ പരസ്യമായി വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശത്തിനാണോ നാം മുൻതുക്കം കൊടുക്കേണ്ടത് ? ഓർക്കുക അച്ഛൻ മകളെ പിഡിപ്പിക്കുന്ന ,രണ്ടാനച്ചൻ ഭാര്യയുടെ മകളെ ആക്രമിക്കുന്ന,അച്ഛനും കാമുകിയും ചേർന്ന് മകളെ കൊല്ലുന്ന,പിഞ്ചു കുഞ്ഞിനെ പോലും വെറുതെ വിടാത്ത നാടിതു കേരളം ...

പാതയോരങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീപുരുഷന്മാർക്ക്
പരസ്പരം ഉമ്മ വെയ്ക്കാനും ,കെട്ടിപിടിക്കനുമുള്ള സ്വാതന്ത്ര്യo ആണോ ഇന്നത്തെ ആവശ്യകത - അതോ സ്ത്രീ പുരുഷന്മാർ പരസ്പരം ഇടപെടേണ്ടി വരുന്ന കുടുംബം മുതൽ യാത്രകളിലും, തൊഴിലിടങ്ങളിലും ,വിദ്യാഭ്യാസ രംഗത്തും ഒക്കെ ഉള്ള തുല്യത അവകാശമോ ?.

Saturday 11 October 2014

മമ്മൂട്ടി സ്ത്രീ വിരോധിയത്രേ !



 കേട്ടത് പാതി കേൾക്കാത്തത് പാതി -  ഇന്റർനെറ്റിൽ ചർച്ചകളും,വിവാദങ്ങളും പിന്നെ അസഭ്യ വർഷങ്ങളും തുടങ്ങുകയായി .ഇന്നത്തെ ചർച്ച മെഗാ സ്റ്റാർ മമ്മൂട്ടിയെ ചുറ്റിപറ്റിയാണ് .അദേഹം സ്ത്രീ വിരുദ്ധമായ പരാമർശം നടത്തിയത്രേ .കാൻസർ ചികിത്സ സൌജന്യമാകുന്ന സുകൃതം പദ്ദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ "കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തു നൽകനാവില്ലെങ്കിൽ അമ്മ ആകേണ്ട "എന്ന് അദ്ദേഹം പറഞ്ഞുവത്രേ .

ചില ആളുകൾക്ക് ഇതത്ര രസിച്ചിട്ടില്ല .ഭക്ഷണം പാചകം ചെയ്യേണ്ടത് സ്ത്രീകളുടെ മാത്രം കാര്യമോ എന്നാണ് അവരുടെ ചോദ്യം. ഏത് അർത്ഥത്തിൽ ഏത് സാഹചര്യത്തിൽ ആണ് മമ്മൂട്ടി ഇത് പറഞ്ഞത് എന്ന് വിശകലനം ചെയ്ത് നോക്കിയിട്ട് പോരെ മോശമായ പ്രതികരണങൾ .



മലയാളിയുടെ മാറുന്ന ജീവിത ശൈലീയെ കുറിച്ചും ,ആഹാര ശൈലിയിലെ തെറ്റായ പ്രവണതകൾ തിരുത്താതെ കാൻസർ പോലുള്ള മാരക രോഗങ്ങളെ പ്രതിരോദിക്കാൻ കഴിയില്ല എന്നും ..നല്ല ഭക്ഷണം കിട്ടുന്ന രോഗവിമുക്തായ ചുറ്റുപാടിൽ നമ്മുടെ കുട്ടികൾ വളരണം എന്നുമാണ് അദ്ദേഹം പറഞ്ഞത് .


കുഞ്ഞിനെ പ്രസവിക്കാനും മുലപ്പാൽ നൽകാനും ഉള്ള ഉപകരണം മാത്രമാണ് സ്ത്രീ എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല .സ്വന്തം കുട്ടികളെ പരിപാലിക്കുന്നതും ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും അമ്മയ്ക്കും അച്ഛനും ആകാം ..കുടുംബജോലികൾ ഭാര്യയും ഭർത്താവും തുല്യമായി പങ്കിട്ടു എടുക്കുന്ന ഒരു കാലം വരണം . നിലനിൽകുന്ന സാഹചര്യത്തിൽ കേരളത്തിലെ ബഹുഭുരിപക്ഷം കുടുംബങ്ങളിലും സ്ത്രീകളാണ് കുട്ടികൾക്കും കുടുംബത്തിനും വേണ്ടി പാചകം ചെയ്യു്നത് എന്നത് നഗ്നസത്യം . ഇത്തരം ഒരു സാമൂഹിക പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ വാക്കുകൾ വിശകലനം ചെയ്യുമ്പോൾ സ്ത്രീ വിരുദ്ധമായ ഒന്നും അതിലില്ല എന്ന്‌ കാണാൻ കഴിയും .


കാലം മാറി ഇന്ന് കേരളത്തിലെ സ്ത്രീകൾ ബഹുദൂരം മുന്നേറി

തൊഴിലിടങ്ങളിൽ മാന്യമായ സ്ഥാനം നേടിയെടുത്തു പക്ഷെ ഭക്ഷണം ഉണ്ടാക്കുന്നത് ഉള്ള്പെടെ ഉള്ള കുടുംബ ജോലികൾ ഇന്നും സ്ത്രീകളുടെ മാത്രം ചുമതലയായി അവശേഷിക്കുന്നു .ഈ സാമൂഹിക അവസ്ഥക്ക് മാറ്റം വരാത്തിടത്തോളം മമ്മൂട്ടിയെ പഴി ചാരാൻ നമുക്ക് അർഹത ഇല്ല എന്നാണ് എന്റെ പക്ഷം .

നിങ്ങളുടെ
സ്വന്തം
സിന്ധു ജോയ്

Friday 10 October 2014

ആ പ്രണയനർത്തകി ഞാനായിരുന്നു..




ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയം പതിവില്ലാതെ ഒരു ഉച്ച നേരത്ത് ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ  ആൻടോണിയ  ക്ലാസ്സ് മുറിയിലേക്ക് കയറി വന്നു ഒപ്പം ഉണ്ടായിരുന്ന പൊക്കം കുറഞ്ഞ, .ഇടതുർന്ന മുടിയും നീണ്ട  നഖങ്ങളും ഉള്ള വ്യെക്തിയെ  പുതിയ മലയാളം ടീച്ചർ ശ്രീകുമാരി  എന്ന് പറഞ്ഞു പരിചയപെടുത്തി .സ്കൂൾ വിട്ടു പോയ മറ്റൊരു ടീച്ചർന് പകരംഅധ്യന വർഷം പകുതി ആയപ്പോൾ ആണ് ശ്രീകുമാരി ടീച്ചർ എത്തിയത്. 

തൃക്കാക്കര സെൻറ് ജോസഫസ് കോണ്വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ ആയ ഞങ്ങൾക്ക്  മലയാളം ക്ലാസ്സ്നോട് വലിയതാല്പര്യം ഉണ്ടായിരുനില്ല ഇംഗ്ലീഷിൽ മാത്രം ആശയവിനിമയം നടത്തുന്ന ഞങ്ങൾ മലയാളംക്ലാസ്സിൽ മാത്രം ആണ് മാതൃഭാഷ  സംസാരിക്കുക.മിക്കവാറും ഏറ്റവും അവസാനത്തെ പീരീട്ആയിരിക്കും എന്നത് കൊണ്ടും വായിക്കാൻ പോലും വിഷമമേറിയ പദ്യഭാഗങ്ങൾ കാണാപാഠം പഠിക്കേണ്ടി  വന്നതുംകൊണ്ടും  ഒക്കെ മലയാളംക്ലാസ്സ് വളരെ ബോർ  ആയി തോന്നിയിരുന്നു.ശ്രീകുമാരി ടീച്ചർനെ ക്ലാസ്സിൽ ആക്കി സിസ്റ്റർതിരിച്ചു പോയി .ഞങ്ങളോടെല്ലാം പേര് ചോദിച്ച ടീച്ചർ മലയാളം പാഠപുസ്തകം എടുക്കാൻ ആവശ്യപെട്ടു വലിയ താല്പര്യം ഒന്നും ഇല്ലാതെ ബുക്ക് തുറന്ന ഞങ്ങളോട് ഇന്ന്"കാവ്യനർത്തകി" എന്നാ  ചങ്ങമ്പുഴ കവിതയാണ് പഠിപ്പിക്കാൻ   പോകുന്നതെന്ന് പറഞ്ഞ ടീച്ചർ. 

"കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി”
എന്ന് തുടങ്ങുന്ന കാവ്യനർത്തകിയുടെ  വരികൾഉച്ചത്തിൽ ചൊല്ലി വിവരിച്ചു തന്നു . ആ കവിതയുടെ ഈണവും താളവും  ഞങ്ങളുടെ മനസുകളിലേക്കും കുളിർ തെന്നൽ പോലെ പടർന്നിറങ്ങി .മലയാളകവിത നർത്തകി ആയി ആടുന്നത് ഞങ്ങളിൽ വിസയമുണ്ടാക്കി. 

മലയാളം ക്ലാസും  സ്കൂളും വിട്ടു വീട്ടിൽഎത്തിയിട്ടും കാവ്യനർത്തകി  എന്റെ മനസ്സിൽകാഞ്ചന കാന്തി  വിടർത്തി  മായാതെ നിന്നു..അന്ന്ഞങ്ങൾ ഇടപ്പള്ളിയിൽ ആണ് താമസം .ചങ്ങമ്പുഴപാർക്ക് ,ചങ്ങമ്പുഴ ലൈബ്രറി , ചങ്ങമ്പുഴ സമാധി എന്നിവയുടെ ഏതാണ്ട് മധ്യത്തിൽ  ആയിരുന്നു വീട്.വീടിനു മുൻപിൽ ഉള്ള  ഇടപള്ളി  സ്കൂൾനകത്ത് കൂടി പോയാൽ സമാധിയിൽ എത്താം വീട്ടിൽ നിന്നു രണ്ടു മിനിറ്റ് നടന്നാൽചങ്ങമ്പുഴ ലൈബ്രറി എത്താം .സ്കൂൾ ബസ് കയറാൻപോകുന്നത് ചങ്ങമ്പുഴ പാർക്ക്ന് മുന്നിലും.ചങ്ങമ്പുഴ വായനശാല പുതിക്കി പണിതപ്പോൾ അതിന്ടെ കോണ്ട്രാക്ടർ  എന്റെ ഡാഡി ആയിരുന്നു . ഒരു വിളിപാട് അകലെ ഉണ്ടായിരുന്നിട്ടും    "താമരത്താരുകൾപോൽ തത്തീയ ലയഭംഗിയെ"വർണിച്ച കവിയെ ശ്രദ്ധിക്കാതെ പോയതിൽ എനികന്ന് അതിയായ വിഷമം ഉണ്ടായി. 

മുൻപൊരിക്കലും ഒരു കവിതയോടും തോന്നാത്ത ഒരു പ്രത്യേക താല്പര്യം എനിക്ക് കാവ്യനർത്തകിയോട് തോന്നി .ആവേശത്തോടെ ഞാൻ ആ കവിത ഈണത്തിൽ പാടി പഠിക്കാൻ  ശ്രമിച്ചു,പഠനത്തിനിടയിൽ എപ്പോഴോ ചങ്ങമ്പുഴയോട് എനിക്ക് കലശലായ   പ്രണയം തോന്നി തുടങ്ങി . പിന്നീട്  എപ്പോഴോ എന്റെ കൂടെ കൈ പിടിച്ചു നടന്നു  പാട്ട് പാടി നൃത്തം ചെയുന്ന ചെയുന്ന സ്നേഹഗയകാനായി അദ്ദേഹം മാറി . ആ ഗായകനോപ്പം താളത്തിൽ  നൃത്തം ചെയ്യാൻ ആ കാലത്ത് നൃത്തവും വയലിനും പഠിച്ചു ഞാൻ  .ഞാൻ ഡാൻസ് പഠിക്കണമെന്ന് എന്റെ മമ്മി വല്ലാതെ ആഗ്രഹിച്ചിരുനെങ്കിലും അതിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നിരുന്ന എന്നിലെ പ്രകടമായ മാറ്റം മമ്മിയെ ഞെട്ടിച്ചു .

  ദാരിദ്രതിന്ടെ നടുവിലും മനസ്സ് മുഴുവൻ കവിതയുമായി നടന്ന ചങ്ങമ്പുഴയെ കുറിച്ച് ഞാൻ കൂടുതൽ പഠിച്ചു. 1911 ഒക്ടോബർ 11-ന് ജനിച്ചു- 1948 ജൂണ് 17-ന് മുപ്പത്തി ഏഴാം വയസ്സിൽ  മരിക്കുമ്പോൾ  കവിതകളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളുമടക്കം 57 ഉദാത്തമായ കൃതികൾ   മലയാളത്തിന് നല്കി .ദുഖം ,പ്രണയം,വിരഹം,ഏകാന്തത എന്നിങ്ങനെ ജീവിതത്തിലെ എല്ലാ ഭാവങ്ങളും താളാത്മകമായി എഴുതിയ  കവി .ചുരുങ്ങിയ കാലയളവില് ജീവിച്ച് വലിയ കാര്യങ്ങള് പറഞ്ഞ് പോയ മഹാൻ . ലളിതമായ വാക്കുകൾ കൊണ്ട് താളാത്മകമായി എഴുതിയ കവിതകൾ .അതിൽ എവിടെയും സങ്കല്പ മാധുര്യവും ശുഭപ്രതീക്ഷയും നിറഞ്ഞ് നിൽക്കുന്നു.

സ്കൂളിൽ ചെറിയ പ്രണയങ്ങൾ  മുള പൊട്ടി തുടങ്ങിയ   കാലമായിരുന്നു അത് .  കൂട്ടുകാർക്ക് കിട്ടുന്ന പ്രണയ   ലേഖനങ്ങൾ ഒന്നിച്ചു വായിച്ചും സംഘം ചേർന്ന് ചർച്ച ചെയത്   മറുപടി എഴുതിയും മുന്നോട്ട്  നീങ്ങിയ കാലം .പ്രിയപ്പെട്ട ചങ്ങമ്പുഴക്ക്  എന്ന് തുടങ്ങുന്ന നിരവധി പ്രണയ ലേഖനങ്ങൾ ഈ കാലത്ത് ഞാൻ എഴുതി കൂടിയിട്ടുണ്ട് ..ഈ കത്തുകൾ  കൂട്ടുകാരെ കാണിച്ചപ്പോൾ അവരെന്നെ പരിഹാസപത്രമാക്കി, മരിച്ചു പോയ ഒരാൾക്ക് കത്ത് എഴുതുന്നതുംപ്രണയിക്കുന്നതും ഭ്രാന്ത് ആണ് എന്ന്പറഞ്ഞു ആക്ഷേപിച്ചു . ദുഖം സഹിക്കാതെ ആ  മഹാഗായകൻ അന്ത്യവിശ്രമം കൊള്ളുന്ന സമാധിയിൽ പോയി പരാതി  പറയാൻ ഞാൻ തീരുമാനിച്ചു.  

വീട്ടിൽ നിന്ന്  സ്കൂളിലേക്ക് അല്ലാതെ  ഒറ്റയ്ക്ക് പുറത്തു പോകാൻ  ഞങ്ങൾക്ക്  അനുവാദം ഉണ്ടായിരുന്നില്ല  ..എനിക്കാണെങ്കിൽ സ്മാരകം വരെ പോയെ മതിയാകു..എല്ലാത്തിനും കൂട്ട് നിന്നിരുന്ന അനിയനോട് ഇ കാര്യം അവതരിപ്പിച്ചു .ചെടികൾക്ക് വളം ഇടാൻ ചാണകം എടുക്കാൻ സ്കൂൾ പറമ്പിൽ പോകുന്നു എന്ന് നുണ പറഞ്ഞു ഇറങ്ങാം എന്ന് ഞങ്ങൾ തീരുമാനിച്ചു . 

ഞങ്ങളുടെ വീട്ടിൽ അന്ന് ധാരാളം ചെടികൾ ഉണ്ടായിരുന്നു മുൻവശത്ത് ആറു പൈൻ മരങ്ങൾ,റോസ്,ചെത്തി,മുല്ല ,നാലുമണി പൂവ് ,ജമ്മതി  ,പല  വർണ്ണങ്ങളിൽ  ഉള്ള അലങ്കാര ചെടികൾ  മാവ്,സപോട്ട   ജാംബക്ക മരങ്ങൾ വേറെയും..വളം എടുക്കാൻ എന്ന്  നുണ പറഞ്ഞു   ഞങൾ സമാധിയിൽ എത്തി  ..കൂടുകാരുടെ കളിയാക്കലും മറ്റും ഓർത്തപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ..ഞാൻ മനസ്സ് കൊണ്ട് അദ്ദേഹത്തോട് എന്റെ പരിഭവങ്ങൾ പറഞ്ഞു തീർത്തു.. അപ്പോൾ അദ്ദേഹത്തിന്ടെ "സ്പന്ദിക്കുന്ന അസ്ഥിമാടം"എന്ന കവിതയിലെ ചില വരികൾ എന്റെ മനസ്സിൽ മുഴങ്ങി   

മണ്ണടിഞ്ഞു ഞാ,നെങ്കിലുമിന്നും
എന്നണുക്കളി, ലേവ,മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!....'
അതെനിക്ക് ആശ്വാസമായി. പിന്നീടു അവിടെ പോകുന്നത് ഞാനും അനിയനും പതിവാക്കി.

ഉറ്റ ചങ്ങാതി ആയ  ഇടപള്ളി രാഘവ മേനോന്ടെ മരണത്തിൽ മനം നൊന്തു  ആണ് "രമണൻ "എഴുതിയതെന്നു മനസിലാക്കിയപ്പോൾ രാഘവ മേനോനോണ്ട് എനിക്ക് ഒടുങ്ങാത്ത പക തോന്നി ,“  എന്നോടുള്ള ചങ്ങമ്പുഴയുടെ സ്നേഹം  മറ്റാർക്കെങ്കിലും പകുത്തു നല്കുന്നത്  എനിക്ക് സഹിക്കാൻ ആകുമായിരുന്നില്ല . 

മലരണി കാടുകൾ തിങ്ങിവിങ്ങി,
മരതകകാന്തിയിൽ മുങ്ങിമുങ്ങി,
കരളും മിഴിയും കവർന്നുമിന്നി
കറയറ്റൊരാലസൽ ഗ്രാമഭംഗി"
എന്ന വരികളിളുടെ  ഗ്രാമഭംഗി ശരിക്കും ആസ്വദിക്കാൻ എനിക്കായി .

"മനസ്വിനി " വായിച്ചപ്പോൾ 
“പലപലകമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാൻ
കിന്നരകന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം”
എന്ന വരികൾ എനിക്കായി എഴുതിയതാണെന്നും തോന്നി .

വാഴക്കുല എന്ന കവിതയിലുടെ ,ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള  അന്തരവും അക്കാലത്തെ  മേലാള  പീഡനവും മനസിലാക്കാൻ  കഴിഞ്ഞു
"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരെ നിങ്ങള് തൻ 'പിന്മുറക്കാർ 
എന്ന  വരികൾ എന്റെ മനസ്സിലും മായാതെ നിന്നു    

ചങ്ങമ്പുഴയുടെ മനസ്വിനി ആയ ഞാൻ  മലയാള  സാഹിത്യ ലോകത്തെ കുറിച്ച് പഠിച്ചില്ലെങ്കിൽ അതിന്ടെ മാനകേട് അദ്ദേഹത്തിനാണെന്ന് തോന്നിയ ഞാൻ അന്ന് വരെ എനിക്ക് അന്യം ആയിരുന്ന സാഹിത്യ ലോകത്തേക്ക് മെല്ലെ മെല്ലെ പിച്ച വെക്കാൻ ആരംഭിച്ചു ആശാൻ,ഉള്ളൂർ,വള്ളത്തോൾ,വൈലോപ്പിള്ളി, ഓ.എൻ.വി,സുഗതകുമാരി,ബാലാമണിഅമ്മ, ബാലചന്ദ്രന് ചുള്ളികാട്  അതങ്ങനെ നീണ്ടു

ഇതിനിടയിൽ എപ്പോഴോ ഞാനും അനിയനും കൂടി ചങ്ങമ്പുഴ സമാധിയിൽ കൂടെ കൂടെ പോകുന്നു എന്ന് ആരോ വീട്ടിൽ വന്നു പറഞ്ഞു  .കളവു പറഞ്ഞു പോകുന്നത് കൊണ്ട്  തക്കതായ ശിക്ഷയും കിട്ടി.ഞങ്ങളുടെ ഡാഡി ഞങ്ങളെ തല്ലാറില്ല മുട്ട് കുത്തി നിർത്തുക എന്നതാണ് ഞങ്ങൾക്ക് നൽകുന്ന പരമാവധി ശിക്ഷ .ചെയുന്ന കുറ്റം അനുസരിച്ച് ശിക്ഷയുടെ ദൈർഘ്യം കൂടിയും കുറഞ്ഞും ഇരിക്കും അന്ന് ഗേറ്റ് തുറന്നിട്ട്‌ കാർ  ഷെഡിൽ ഞങ്ങളെ മുട്ടി കുത്തി നിർത്തി . ഇതു കണ്ടു നാട്ടുകാർ ഞങ്ങളെ ദയനിയതയോടെ നോക്കുന്നത്  ഇന്നും എന്റെ മനസ്സിൽ മായാതെ നില്കുന്നു.

ഈ സമയത്ത്  ചങ്ങമ്പുഴയ്ക്ക്  ഞാൻ എഴുതിയ പ്രണയ കുറിപ്പുകൾ  മമ്മി കണ്ടെടുക്കുക കൂടി ചെയ്തതോടെ എന്റെ ജീവിതത്തിൽ പുതിയ വഴി തിരിവ് ഉണ്ടായി .നൃത്തവും വയലിനും പഠിക്കുന്നത്  കാവ്യനർത്തകി ആകാൻ വേണ്ടി ആണ് എന്ന് മനസിലാക്കിയ ഡാഡി എന്റെ ചിലങ്ക തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചു എറിഞ്ഞു കളഞ്ഞു .ചങ്ങമ്പുഴ ദാരിദ്ര്യം അനുഭവിച്ച കവി ആണെന്നും നിനക്ക് ഒരു നേരം പട്ടിണി കിടക്കാൻ കഴിയുമോ എന്നും ഡാഡി ചോദിച്ചപ്പോൾ ഞാൻ അതിനും തയ്യാർ ആയി .വീട്ടിൽ പട്ടിണി സമരം ആരംഭിച്ചു .എല്ലാത്തിനും എന്റെ കൂടെ നിന്നിരുന്ന അനിയന് ഇതു സഹിക്കാനായില്ല അവനെനിക്ക് അവന്ടെ  കുടുക്ക പൊട്ടിച്ചു കിട്ടിയ ചില്ലറ തുട്ടുകൾ കൊണ്ട്  ചായകടയിൽ നിന്നു രഹസ്യമായി  സവാള വട വാങ്ങി തന്നു ..  

സംഭവങ്ങൾ ഇത്രയും ഒക്കെ ആയപ്പോൾ എന്നെ ബോർഡിംഗ് ലേക്ക്  മാറ്റാൻ വീട്ടുകാർ തീരുമാനിച്ചു  . നിറകണ്ണുകളോടെ  വസ്ത്രങ്ങളും പുസ്തകെട്ടുമായി വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് എന്റെ മുറിയിൽ വലിയ അക്ഷരത്തിൽ ഞാൻ എഴുതി വെച്ചു.
 “കപടലോകത്തിലാത്മാര്ത്ഥമായൊരു-
ഹൃദയമുണ്ടായതാണെന് പരാജയം“
സ്കൂൾ  ബോർഡിംഗ്  ലെ  ചുറ്റുപാടും പുതിയ  കൂട്ടുകാരും    പത്താം ക്ലാസ്സ് പഠനത്തിന്ടെ തിരകുകളും ഒക്കെയായി ജീവിതം പതുക്കെ പതുക്കെ  മറ്റൊരു ദിശയിലേക്കു മാറി.

ഈ പ്രണയത്തിന്ടെ  ക്ലൈമാക്സ് ഇങ്ങനെ--പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു എസ്.എസ്.എൽ.സി  ബുക്ക് കയ്യിൽ കിട്ടിയപ്പോൾ ഞാനും എന്റെ വീട്ടുകാരും നടുങ്ങി .അന്ന് വരെ ഏറ്റവും കുറവ് മാർക്ക് വാങ്ങിയിരുന്ന മലയാളത്തിനാണ് എനിക്ക് ഏറ്റവും കൂടുതൽ മാർക്ക് .ചങ്ങമ്പുഴക്കൊപ്പം  കൈ പിടിച്ചു ആ പാട്ടിനൊപ്പം നൃത്തം  ചവിട്ടി മലയാള സാഹിത്യ ലോകത്തെ കുറിച്ച് അറിഞ്ഞ എനിക്ക് അകലങ്ങളിൽ എവിടെയോ നിന്ന്  ആ കാവ്യഗന്ധർവൻ ചൊരിഞ്ഞ അനുഗ്രഹവർഷം ആയിരിക്കാം അത് ...ആ മഹാകവിയെ  അത്ര മേൽ തീവ്രമായി പ്രണയിച്ച തന്ടെ ( മനസ്വിനിക്ക് ) ചങ്ങമ്പുഴ നല്കിയ സ്നേഹസമ്മാനം.

ഇതു എഴുതി കഴിഞ്ഞപ്പോൾ രാത്രി ഏറെ വൈകി .വീണ്ടും ഒരിക്കൽ  കൂടി ഞാൻ ചങ്ങമ്പുഴയുടെ കാവ്യനർത്തകി ആയതു പോലെ  .വിദൂരത്ത് എവിടെ നിന്നോ ആ ശബ്ദം എന്റെ കാതുകളിൽ മുഴങ്ങുന്നു…
"പോവുന്നൊ നിൻ നൃത്തം നിർത്തി നീ ദേവീ
പോവല്ലെ പോവല്ലെ പോവല്ലെ ദേവീ" 

നിങ്ങളുടെ
സ്വന്തം
സിന്ധു ജോയ്


Friday 3 October 2014

കാണാമറയത് എവിടെയോ സോണി




ഇതുഏപ്രിൽമാസംകൊന്നപൂവിന്ടെയുംഐശ്വര്യതിന്ടെയും,സമിർധിയുടെയും ,നന്മയുടെയും ഓർമ്മകൾഉണര്ത്തുന്ന വിഷു മാസം .അത് നമ്മൾമലയാളികള്ക്ക് മാത്രം സ്വന്തം .ലോകമാകെ ഏപ്രിൽമാസം വിഡ്ഢികളുടെ മാസം ആണ് .ഏപ്രിൽ ഒന്നിന്നമ്മൾ പരസ്പരം പറ്റിക്കാൻ ശ്രമിക്കുന്നു .കാലംമാരിയതനുസരിച്ചു ഏപ്രിൽ ഒന്നിന്ടെസ്വഭാവത്തിനും മാറ്റം വന്നിരിക്കുന്നു .എസ. എം.എസ് ഉം ഓണ്‍ലൈൻ കബളിപികകലും ഒക്കെയായിനമമൾ മുനെറുന്നു .


ഈ കഴിഞ്ഞ ഏപ്രിൽ ഒന്നിന് രാവിലെ എട്ടരയോടെഎനിക്കും എന്റെ കൂട്ടുകാർക്കും വന്ന ഒരു എസ് എംഎസ് സന്ദേശം നാലര വര്ഷം മുൻപ് കാണാതായഞങ്ങളുടെ ജേര്ണലിസം സഹാപടി സോണി എംഭട്ടതിരിപാട് തിരിച്ചെത്തി എന്നതായിരുന്നു .അന്വേഷിച്ചു പരാജയപെട്ടതോ വേണ്ടത്ര അന്വേഷണംനടതതു കൊണ്ട് കണ്ടു പിടിക്കാൻ കഴിയാത്തതോഅയ സോണി തിരിച്ചെത്തി എന്നാ വാർത്ത‍ ഏറെആഹ്ലാടകരമായിരുന്നു .എവിടെ എത്തി എങ്ങനെഎത്തി എന്നൊക്കെ ആയി പിന്നീടു ഉള്ള അന്വേഷണം.ആര്ക്കും അതിനു ഉട്ടരം കണ്ടെത്താൻ ആയില്ല.പത്തരയോടെ അടുത്ത എസ് എം എസ് സന്ദേശംഎത്തി നിങ്ങളെ ഏപ്രിൽ ഫൂൾ ആക്കിയിരിക്കുന്നുഎന്ന്നു .ഏപ്രിൽ ഒന്ന് ആണ് എന്ന്അറിയാമായിരുന്നെങ്കിലും അത്തരം ക്രൂരമായവിഡ്ഢി അക്കപെടലിനു ഇരയായ ഞങ്ങളിൽ പലരുംഅന്ന് സോണി യെ കുറിച്ച് ചിന്തിച്ചു .കേരളത്തിലഅറിയപെടുന്ന ഒരു പത്ര പ്രവരതകണ്ടേ ദുരൂഹതിരോധാനം എന്ന് അവരുടെ കുടുംബപ്രശനം ആയിമാത്രം ഒതുങ്ങി പോയത് എന്ത് കൊണ്ട് എന്ന് ഓർത്ത്ദുക്കിച്ചു
പത്രപ്രവര്ത്തക ആകണമെന്ന് മോഹിച്ചിരുന്ന ഞാൻമഹാരാജാസ് കോളേജിൽ എം.എ ഒന്നാം വര്ഷവിദ്യാരതി ആയിരിക്കുമ്പോൾ ആണ് വൈകുനെരത്തെബാച്ച്ഇൽ ജെര്നളിസം ഡിപ്ലോമ ക്കൂ ചെര്നത്.മാധ്യമത്തിലെ സുബൈർ ,ദേശാഭിമാനിയിലെ സജീവ്‌പാഴൂർ ,ശ്രീജിത്ത്‌ ഡി പിള്ള ,വീക്ഷണത്തിൽഉണ്ടായിരുന്ന ചിത്ര ,ഫ്രീലാൻസ് ജെര്നളിസ്റ്റ് ലീല,സോണി എന്നിവരൊക്കെ ആണ് എന്റെസഹാപടികളിൽ എടുത്തു പറയാൻ കഴിയുന്നവർ.അതു ആയതു സോണി എം ഭട്ടതിരിപ്പാട് എന്നാമാധ്യമ പ്രവര്തകാൻ കേരളത്തിലഅറിയപെടുന്നതിനും മുൻപ് ഞങ്ങളുടെസഹാപടിയയിരുന്നു..
ജേര്ണലിസം ക്ലാസ്സിൽ രണ്ടു വിഭാഗം വിദ്യാർഥികൾഉണ്ടായിരുന്നു പഠനത്തിൽ മാത്രം ശ്രദ്ധകേന്ദ്രികരിച്ചിരുന്ന ഗൌരവകരുടെ ഒരു കൂട്ടം .തെല്ലുഅലസതയോടെ ക്ലാസ്സിനെ കണ്ടിരുന്ന രണ്ടാമത്തെകൂട്ടർ.രണ്ടാമത്തെ കൂടതിലായിരുന്ന സുബൈർ ,ജോബി,ശരത്,സുജ ചേച്ചി,ലീല, ചിത്ര ഞാൻ ഉള്പെട്ടസംഘം ഇടക്ക് എടെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു എറണാകുളംരാജേന്ദ്ര മൈധാനതിന്ടെ വിശാലമായപുല്ല്പരപിലേക്ക് ഇറങ്ങി ചെന്ന് അവിടെ ഇരിന്നുവിശാലമായ ചര്ച്ച നടത്തുന്നത് ഇന്നും ഒര്കുന്നു .ഞാഗല്ക്ക് ഒപ്പം ഉണ്ടായിരുന്ന സോണി എല്ലാവരിൽനിന്നും ഒരു പാട് വ്യെട്യസ്ടൻ ആയിരുന്നു .അദികംഒച്ചപാട് ഇല്ലാതെ ആരെയും കൊണ്ട് ശ്രടിപ്പികാതെക്ലാസ്സിൽ ഇരിക്കും .ചിലപ്പോ ദിവസങ്ങളോളംക്ലാസ്സിൽ നിന്ന് തന്നെഅപ്രത്യക്ഷനകുനടും.വല്ലപോഴും സ്വന്തം ലേഘനങ്ങൾ മാസികകളിൽ അച്ചടിച്ച്‌വരുംപോല്ഞ്ഞങ്ങളെ കൊണ്ട് വന്നു കാണിക്കും .
സോണിയെ കുറിച്ചുള്ള ഞങ്ങളുടെ ധാരണകൾ എല്ലാംപൊലിഞ്ഞത് ക്ലാസ്സ്‌ കഴിഞ്ഞു പിരിയുനതിനു മുൻപ്നടത്തിയ വിനോദയാത്രയിൽ ആയിരുന്നു .തട്ടേകാട്,പൂയംകുട്ടി തുടങ്ങിയ സ്ടലങ്ങളിക്ക് ആയിരുന്നുനജ്ങ്ങളുടെ യാത്ര ആ യാത്രയിലുട നീളംതാരമായിരുന്നു സോണി മൂകനായി ക്ലാസ്സ്‌ മുറിയുടെഒരു മൂലയിൽ ഇരുന്ന ആ ചെറുപ്പകാരൻ അന്ന്ചിരിച്ചും ചരിപ്പിച്ചും ഒച്ചപാട് ഉണ്ടാക്കിയുംഅക്ഷരാർഥത്തിൽ ഞങ്ങളെ ഞെട്ടിച്ചു .യാത്ര കഴിഞ്ഞുമടങ്ങി ക്ലാസ്സിൽ എത്തിയപ്പോൾ വീണ്ടും ആ പഴയഗൌരവക്കാരനായി .ഒടുവിൽ പഠനവും പരിക്ഷയുംകഴിഞ്ഞു ഞങ്ങൾ പിരിഞ്ഞു .ജീവിതത്തിണ്ടേതിരക്കുകളിലേക്ക് ഒതുങ്ങി
പഠനം കഴിഞ്ഞു ഏതാനം മാസങ്ങള്കുള്ളിൽ തന്നെമലയാള മനോരമയിൽ സോണക്ക് ജോലി കിട്ടി മാധ്യമ രംഗത്ത് നന്നായി തിളങ്ങാൻ സോണി ക്ക് കഴിഞ്ഞു .ചെറുപ്പം മുതൽ തന്നെ കല രംഗത്തും എഴുതിണ്ടേ മേഗലയിലും മികവു കാട്ടിയിരുന്ന സോണിക്ക് ആഴത്തിലുള്ള വായന എന്നും മുതല്കൂടയിരുന്നു .കൂത്തുപറമ്പ് നീർവേലി എന്നാ കൊച്ചു ഗ്രാമത്തിൽ മന്നത് ഇല്ലത്തിലെപദ്മനഭാൻ ഭട്ടതീപദിന്ദെയും സുവര്നിനി അമ്മയുടെയും അപ്പു എന്ന് വിളിപെരുള്ള ഈ മകൻ കേരളത്തിലെ പ്രശസ്ടനായ മദ്യമാപ്രവര്തകാൻ എന്നാ നിലയിലേക്ക് വളര്ന്നു .


മലയാള മനോരമ കാസര്ഗോഡ് ബ്യുരൂ ചീഫ് ആയിരിക്കുന്ന സമയത്ത് എന്ടോസല്ഫാൻ ദുരിത ഭാടിതാരുടെ പ്രശ്നങ്ങൾ സമൂഹത്തിന്ടെ കണ്മുനില്ലെക് കൊണ്ട് വരുന്നതിൽ നിര്ണായക പങ്കു വഹിച്ചു .ഇതിനിടയിൽ സമൂഹത്തിന്ടെ നാനാ മേഗലകളെയും സ്പര്ഷികുന്ന നിരവദി ഫീച്ചർ കളും എഴുതി.മനോരമ ചാനൽ തുടങ്ങിയപ്പോൾ ന്യൂസ്‌ അവതാരകനായി "നിങ്ങൾ ആവശ്യപെട്ട വാർതകൾ "എന്നാ പരിപടി ജനങൾക്ക് മുനിലേക്ക് എത്തിച്ച സോനയുടെ ചിരം ഉള്ള പരസ്യ ബോർഡ്‌ കേരളത്തില അന്ഗോലും എന്ഗോലും മനോരമ ചാനൽ സ്ഥാപിച്ചിരുന്നു.കേരളത്തിലെ റ്റെലിവിസിഒൻ പ്രേക്ഷകര്കിടയിൽ ജനപ്രീതി നേടിയ സോണി ഇന്ത്യ വിസിഓണിൽ എത്തിയപ്പോഴും ജനപ്രീതിക്ക് ഒട്ടും കുറവ് ഉണ്ടായിരുനില്ല . ..


2008 ഡിസംബർ ഇല ഗോവ നടന്ന അന്താരാഷ്ട്രചലച്ചിത്ര മേള റിപ്പോർട്ട്‌ ചെയ്യാൻ ഇന്ത്യവിസണ്‍ ഇലനിന്ന്നിയോഗികപെട്ടത്‌ സോണി ആയിരുന്നു..ഗോവയിൽ നിന്ന് തിരിച്ചു വന്ന സോണി ഒരാഴ്ചകാസര്ഗോഡ്വെ തങ്ങി കാസർഗോഡ് നിന്നും മാവേലിഎക്സ്പ്രെസ്സിൽ ഭാര്യ പിതാവിനൊപ്പം യാത്രചെയ്തിരുന്നൻ സോണി ബാത്‌റൂമിൽ പോകുന്നുഎന്ന് പറഞ്ഞു പോയി ഏതാണ്ട് കാസർഗോഡ് നുംകഞ്ഞങ്ങടിനും ഇടയിൽ വെച്ച് ട്രെയിനിൽ നിന്ന്കാണാതാവുകയായിരുന്നു .


ടെൻഷൻ വരുമ്പോൾ ഇടകിടെ എനഗ്നെ കുറച്ചുദിവസം മാറി നില്കുന്നത് സോനയുടെ ജീവിതത്തിണ്ടേഭാഗമായതിനാൽ തിരിച്ചു വരും എന്ന്കുടുംബങ്ങഗലും കരുതി .എന്നാൽ എല്ലാ കണക്കുകൂടലുകളും തെറ്റിച്ചു കൊണ്ട് സോണി പിന്നീടുഒരിക്കലും മടങ്ങി വന്നില്ല


സോണിയെ കാണാതായിട്ട് എപ്പോൾ നാലു വര്ഷംആകുന്നു .കേരളത്തില അറിയപെട്ടിരുന്ന ഒരു പതര്പ്രവര്തകനെ കണ്ടു പിടിക്കാൻ നമുക്ക് എന്ത് കൊണ്ട്കഴിയുനില്ല ?.നമ്മുടെ മാദ്യമാരന്ഗത്ത്‌ സോണി യെപോലെ കഴിവുറ്റ ഒരു പാട് ചെറുപ്പകാർ ഉണ്ട് .സര്ടിക്കപെടുന്ന ഓരോ വാര്ത്തയും അവരുടെവിയര്പിണ്ടേ ഭലം ആണ്.രാപകൽ ഇല്ലാതെഅട്വനികുന്ന ഇവരുടെ പ്രശ്നങ്ങൾ സമൂഹത്തിലവേണ്ട രീതിയിൽ ചര്ച്ച ചെയ്യപെടുന്നുണ്ടോ ?ഏവരുംവ്യെക്ടികൾ ആണെന്നും ഏവര്ക്കും കുടുംബവുംഉറ്റരവദിത്ങലും ഉണ്ട് എന്ന് മനസിലാകാതെപോകുന്നുണ്ടോ ?

ഇന്ന് ശംഖു് മുഖത്ത് പോയപ്പോൾ എടുത്ത ചിത്രങ്ങൾ



നാട് ഒട്ടാകെ "ക്ലീൻ ഇന്ത്യ ചലഞ്ചു" നടക്കുന്ന ഈ വേളയിൽ ആയിരകണക്കിന് ജനങ്ങൾ ദിനം പ്രതി വന്നു പോകുന്ന ഈ കടൽ പരിസരം വൃത്തിയായി സൂക്ഷിക്കേണ്ടത് ആരുടെ കടമ ? കടൽ പരിസരത്ത് കിട്ടുന്ന ഭക്ഷണവും മറ്റും വാങ്ങി കഴിക്കുന്നവർ അതിന്ടെ കവറുകളും പ്ലാസ്റ്റിക്‌ മാലിന്യങ്ങളും വലിച്ചെറിയുന്നത് ഇവിടത്തെ സ്ഥിരം കാഴ്ച ...എന്തിനും ഏതിനും ഭരണകൂടങ്ങളെ നിർദാക്ഷിണ്യം കുറ്റപെടുത്തുന്ന നാം പൌരൻമാരെന്ന നിലയിൽ നമ്മുടെ കടമകൾ വിസ്മരിക്കുന്നുവോ ? ഇതു ശംഖു് മുഖത്തെ മാത്രം കാര്യം അല്ല പല പൊതു ഇടങ്ങളിലും ഇതൊക്കെ തന്നെ ആണ് നടക്കുന്നത് .
























Thursday 2 October 2014

മറിയമ്മ ആന്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍


കഴിഞ്ഞ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാൻ ഞാൻമറിയമ്മ ആന്റിയെ ഞാൻമറിയമ്മ ആന്റിയെഅന്വേഷിക്കുകയായിരുന്നു .പള്ളിയിൽ വെച്ചാണ് ഞാനവരെആദ്യമായി കണ്ടത് .ഒരുവൈകുനേരം കുർബാന കഴിഞ്ഞു ഇറങ്ങുമ്പോൾറോഡരികിൽ ഓട്ടോ നോക്കിനിന്നിരുന്ന ആന്റിയെ ഞാൻഅവരുടെ ഫ്ലാറ്റിൽ കൊണ്ട്ചെന്നാക്കി .അന്ന് ആന്റി എന്നെഅവരുടെ ഫ്ലാറ്റിൽ കൊണ്ട്പോയി ജ്യൂസ്ഉം ചിപ്സ് ഉംതനിട്ടു ആണ് വിട്ടത . മറിയമ്മ ആന്റി അവിടെ ഒറ്റകാന് എന്ന്ഞാൻ മനസിലാക്കി .


മറിയമ്മ ആന്റി ശന്യഴ്ച ദിവസങ്ങളില ആണ് ഞാൻസ്ഥിരമായി പോകുന്ന പള്ളിയില വരുന്നത്.നിത്യസഹായ മാതാവിന്ടെ നൊവേന കൂടാൻ ആണ്ആ വരവ് .പിന്നീടു പലപ്പോഴും നജ്ങ്ങൾ കണ്ടു മുട്ടിആ സൌഹൃദം പള്ളിക് പുറത്തേക്കും വളർന്നു.സിനിമ കാണാനും ,ഷോപ്പിംഗ്‌നും,മ്യുസേയതിലെക്കും പാചകം പഠിക്കാനുമൊക്കെഞങ്ങൾ ഒന്നിച്ചു പോയി.ചില ദിവസങ്ങളിൽരാവിലെ ബ്രീക്ഫസ്റ്റ്‌ ഉണ്ടാക്കി എനിക്ക് കൊടുത്തുവിടും . മറ്റ് ചിലപ്പോൾലാകട്ടെ ഉച്ചയാകുമ്പോൾഫോണ്‍ വരും 'മോളെ പെട്ടന്ന് ഇങ്ങോട്ട് വാ ഇവിടെഇത്തിരി ബിരിയാണി ഉണ്ടാക്കി വെച്ചിരിക്കുന്നു'അല്ലെങ്കിൽ എന്തെങ്കിലും പുതുമയാർന്ന വിഭവങ്ങൾഉണ്ടാക്കി എന്നെ വിളിച്ചു വരുത്തി വിളമ്പിതരും.കഴിച്ചു കഴിഞ്ഞു വളരെ നന്നായിട്ടുണ്ട് എന്ന്പറയുമ്പോൾ ഉള്ള അവരുടെ സന്തോഷം ഒന്ന്കാണേണ്ടത് തന്നെ ആണ് .




പിന്നീടു മറിയമ്മ ആന്റിയെ കുറിച്ച് ഞാൻ കൂടുതൽമനസിലാക്കി കാഞ്ഞിരപള്ളിയിലെ പ്രശസ്ടമായകുടുംബത്തില ആണ് അവർ ജനിച്ചത്‌ .ഏഴുആങ്ങളമാരുടെ ഏക പെങ്ങൾ.ബാൻഗ്ളുരെ ഊട്ടി തുടങ്ങിയ സ്ടലങ്ങളിലയിരുന്നു സ്കൂൾവിദ്യാഭ്യാസം അകാലത്ത് വിദേശ മിഷനറിമാർ നടത്തിയിരുന്ന ചില സ്കൂൾകൾ ഈ പ്രദേശങ്ങളിലഉണ്ടായിരുന്നു അത്രേ. എറണാകുളം സെൻറ്തെരേസാസ് കോളേജിൽ നിന്ന് ഡിഗ്രി പഠനംപൂർത്തിയാക്കിയ ഉടനെ വിവാഹം കഴിച്ചു അയച്ചുഭർത്താവിനു തിരുവനതപുരത്ത് ബിസ്നെസ്സ്ആയിരുന്നതിനാൽ അവിടെസ്ഥിരതമാസമാക്കുകയായിരുന്നു.അഞ്ചു വര്ഷംമുൻപ് അങ്കിൾ മരിച്ചു ആന്റിക്ക് രണ്ടു ആണ്‍ മക്കൾ,ഒരാൾ എഞ്ചിനീയർ മറ്റെയാൾ ഡോക്ടർ രണ്ടുപേരും ഓസ്ട്രേലിയയിൽ ഭാര്യയും മക്കളുംഒക്കെയായി സ്ഥിരതാമസം.നാട്ടിൽ ഒട്ടകയതിനാൽഭർതാവിന്ടെ മരണശേഷം വീട് വിറ്റ് ഫ്ലാറ്റിൽതാമസമക്കുകയായിരുന്നു.




ഇടക്ക് എപ്പോഴോ ആന്റി മക്കളെ കുറിച്ച് പറഞ്ഞു.മക്കൾ കാര്യമായി നോക്കാറില്ല .എന്തെങ്കിലുംആവശ്യം ഉണ്ടെങ്കിൽ മാത്രം ഫോണ്‍ചെയ്യും.പെന്കുട്ടികളെ ആന്റിയ്ക്ക് വലിയ ഇഷ്ടംആയിരുന്നു എന്നാൽ രണ്ടു പേരും ആണ്‍കുട്ടികൾആയപ്പോൾ മക്കൾ വിവാഹം കഴിച്ചു കൊണ്ട് വരുന്നകുട്ടികളെ പറ്റി ആ അമ്മ ഒരു പാട് സ്വപ്നം കണ്ടുഎന്നാൽ അവരുടെ കണക്കു കൂടലുകൾ എല്ലാം രണ്ടുമരുമക്കളും തെറ്റിച്ചു .ഇടക്ക് കുറച്ചു നാൾ ആന്റിഓസ്ട്രളിയയിൽ പോയി നിന്നെങ്കിലും അവിടെ നിന്ന്പോരേണ്ടി വന്നു .മക്കളും മരുമക്കളുംപേരകുട്ടികളും ഒക്കെ ഉണ്ടായിട്ടും ഏകാന്തത അവരെഅലട്ടുന്നതായി എനിക്ക് തോന്നി .




ഞങ്ങളുടെ സൌഹൃദം അങ്ങനെ തുടർന്നു ആ ബന്ധം എന്നിൽ ഒരു പാട് മാറ്റം ഉണ്ടാക്കി ഇടക്ക് എപ്പോഴോഅലസതയിലേക്ക് വീണു പോയിരുന്ന എന്ടെജീവിതത്തിനു അവർ പുതിയൊരു ദിശ കാട്ടി തന്നു.സ്വന്തം മനസ്സിന് ഇഷ്ടം ഉള്ള രീതിയിൽ ജീവികാനുള്ളധൈര്യം അവരെനിക്കു പകർന്നു നല്കി .ജീീവിതംബാലൻസ്ട് ആയി മുനോട്ടു കൊണ്ട് പോകാൻഉപദേശിച്ചു .അനാഥ മന്ദിരങ്ങളിലും കാൻസർരോഗികളെ കാണാനും ഒക്കെ ആന്റി പോകുമ്പോൾഎന്നെയും കൊണ്ട് പോകാൻ തുടങ്ങി .അനധത്യ്വതിലേക്ക് വളിചെരിയപെട്ട കുട്ടികളും കഠിനമായ നോബരം പേറുന്ന കാൻസർ രോഗികളുംഒക്കെ കണ്ടപ്പോൾ ജീവിതത്തെ കുറിച്ചുള്ള എന്ടെകാഴ്ചപാടിൽ ഒരു പാട് മാറ്റം.
ഇതിനിടയിൽ കഴിഞ്ഞ ക്രിസ്മസ് മക്കളുടെ ഒപ്പംആഗോഷിക്കാനായി ആന്റി ഓസ്ട്രലിയക്ക്‌ പോയി.മാർച്ച്‌ അവസാനം തിരിച്ചു വരും എന്നാണ് അന്ന്പറഞ്ഞത് അത് കൊണ്ട് തന്നെ മാർച്ച്‌ അവസാനംമുതൽ നജ്ണ്‍ ഫോണിൽ വിളിച്ചു നോക്കി പക്ഷെകിറ്റിയില്ല .അവരുടെ മക്കളെ ഇ മെയിൽ വഴിബെന്ധപെടാൻ ശ്രമിച്ചെങ്കിലും അതും നടനില്ല ..ആന്റിവരുമ്പോൾ എന്നെ വിളിക്കും എന്ന് കരുതി ഞാൻസമാധാനത്തോടെ ഇരുന്നു എന്നാൽ കഴിഞ്ഞ ദിവസംഞാൻ കേട്ടത് ആന്റി നാട്ടിൽ തിരിച്ചു വന്നു മക്കൾചേർന്ന് ഫ്ലാറ്റ് വിറ്റു ആന്റിയെ എറണാകുളത് ഒരുവൃദ്ധ സദനത്തിലേക്ക് മാറ്റി എന്നതാണ് . .അമ്മയെപോലെ ഞാൻ കരുതിയ ഒരാൾ എനിക്ക് ഒരുകൈത്താങ്ങായി നിന്ന ഒരാൾ അപ്രതീക്ഷിതമായിനഷ്ടപ്പെട്ട് എന്നത് എനിക്ക് താങ്ങാവുന്നതിലുംഅപ്പുറം ആയിരുന്നു.


വൃദ്ധ സട്നതിലേക്ക് ഉള്ള അമ്മിണി ആന്റിയുടെപോക്ക് എന്ടെ മനസീൽ ഒരു പാട് ചോദ്യങ്ങൾഉയർത്തുന്നു .പെറ്റു വളർത്തിയ അമ്മയെ അല്ലെങ്കിൽ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമഅല്ലെ ?മകകൽ എന്ന് മാത്രം ചിന്തിച്ചു അവരുടെവളർച്ചയുടെ ഓരോ ഘട്ടവും സ്വപ്നം കണ്ടു നടന്നനമ്മുടെ മാതാപിതാക്കളെ നാം എന്തിനു ഒട്ടപെടുതുന്നു.ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതൊക്കെ ഒഴിച്ച്കൂടാൻ പറ്റിലയിരിക്കാം. പക്ഷെ മറിഅമ്മ ആന്റിയെ പോലെ തികച്ചും ആരോഗ്യവതിയായ ഒരുഒരു വ്യെക്ടി യെ എന്തിനു വ്രിധമന്ദിരതിൽ ആക്കി ?
ഇന്ന് മിക്ക കുടുംബങ്ങളിലും കാണുന്ന ഒരു പ്രവണതഒന്നുകിൽ




മാതാപിതാക്കളെ വൃദ്ധസദനങ്ങളില് ഏല്പ്പി്ക്കുകഅല്ലെങ്കില് ശമ്പളത്തിന് ആളെ വച്ച് നോക്കുകഎന്നതാണ്. മാറിയ ജീവിത ശൈലികളും പുത്താൻ വ്യവസ്ഥിതികളും ഇതിനെയൊക്കെന്യായീകരിക്കുന്നുണ്ടാവാം.മക്കൾക്ക്‌ സ്വന്തംമാതാപിതാക്കളെ സംരക്ഷിക്കാവുന്ന സാഹചര്യംഉണ്ടെങ്കില് അവര് സംരക്ഷിക്കുകതന്നെ വേണം .ഒപ്പംസമൂഹത്തിലെ കര്മാനിരതാരായ പൗരൻമാരായിഎങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെസാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായപ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാംഎന്നതിനെ കുറിച്ചും ചർച്ചകൾ ഉയർന്ന് വരേണ്ടത്അത്യാവശ്യം ആണ് എന്ന് തോനുന്നു .




ഇന്നലെ ഞാൻ മറിയമ്മ ആന്റിയെ കാണാൻഎറണാകുളത് പോയി .എന്നെ കണ്ടപ്പോൾ ഓടി വന്നുകെട്ടി പിടിച്ചു .ഞാൻ ആന്റി യെ ഓര്ത് വിഷമിച്ചത് വെറുതെ യ്യൊ എന്ന് ഒരു നിമിഷം തോന്നി പോയി .അവിടെ തൻ തികച്ചും സന്തോഷവതി ആണെന്നാണ്ആന്റി പറയുന്നത് .കൂടെ താമസിക്കുന്ന മറ്റ്അവശരായ ആളുകളുടെ പരിപാലനം അവർഏറ്റെടുത്തു ഞാൻ മനസിലാക്കി .അവിടന്ന് യാത്രപറഞ്ഞു ഇറങ്ങിയെങ്കിലും ഒരു ചോദ്യം എന്നെപിന്തുടർന്നു കൊണ്ടേ ഇരിക്കുന്നു . ആന്റി യദാർത്ഥത്തിൽ സന്തോഷവതി ആണോ ?ആണെന്ന്വിശ്വസിക്കാനാണ് എനികിഷ്ടം

Wednesday 1 October 2014

"സിന്ദൂരമാലകൾ- ഹൃദയപൂർവ്വം സിന്ധു ജോയ്"

കുറെ നാളുകളായി സൈബർ ലോകത്ത് ഞാനും ചുറ്റി കറങ്ങുകയായിരുന്നു വായിച്ചും  ചിന്തിച്ചും,രസിച്ചും മുന്നോട്ട് നീങ്ങിയ   ഈ യാത്രക്കിടയിൽ എപ്പോഴോ എഴുതണമെന്നു തോന്നി തുടങ്ങിയിരിക്കുന്നു. അങ്ങിനെയാണ് എന്നോഒരിക്കൽ   നഷ്ടപെട്ട വാക്കുകള തപ്പി എടുക്കാൻ മോഹിച്ചത് .അക്ഷരങ്ങളിൽ ഒളിഞ്ഞു ഇരിക്കുന്ന  അനന്തമായ ആനന്തത്തോട് പ്രണയം തോന്നി തുടങ്ങിയത്.

ഇന്നിപ്പോൾ ഏത് പ്രായക്കാരും , ഏത്  രാജ്യക്കാരും സൈബർ മുറ്റത് ഉണ്ട് എഴുത്തുകാരും കവികളും കലാകാരന്മാരും ഇവിടുത്തെ നിത്യ സന്ദർശകരാണ്. സമൂഹത്തിന്ടെ ഒരു പരിചേത്മായി ഇവിടം മാറിയിരിക്കുന്നു .ഇവിടെ എന്തെങ്കിലുമൊക്കെ പറയാൻ കഴിയുമെന്നു എനിക്കും തോന്നുന്നു അതിനുള്ള ഒരു ചെറിയ ശ്രമം ആണ് ഇത്.


ജീവിതാനുഭവങ്ങൾ മറ്റുള്ളവരോട് പങ്കു വെക്കുകഎന്നതിലും അപ്പുറം എന്റെ കാഴ്ച്ചകളിലൂടെചുറ്റുപാടുമുള്ള നന്മകളും തിന്മകളും വരച്ചുകാട്ടാനുള്ള എളിയ ശ്രമാണ് ഇത്.കാലത്തിനൊപ്പംഞാൻ നടന്നു വന്ന പാതയോരങ്ങളിൽ കാണുകയുംഅറിയുകയും ചെയ്ത കുറെ ചിത്രങ്ങൾനിങ്ങള്ക്കായി കോറിയിടുന്നു എന്ന്  മാത്രം .


എൻറെ രാഷ്ട്രീയ ജീവിതം മാത്രമേ നിങ്ങൾക്ക് അറിയൂ .ആ ചെറിയ അറിവ് വെച്ച് നിങ്ങൾ എന്നെ വിധിക്കുന്നു .ആ കാഴ്ചകൾ ,കേട്ട് കേഴ്വികൾ ,അത് മാത്രമേ നിങ്ങൾ അറിയുന്നുള്ളൂ .അത്രയും കുറച്ചു മാത്രമേ നിങ്ങൾ മനസ്സിലാക്കുന്നും ഉള്ളൂ  എനാൽ ചുറ്റുപാടുമുള്ള ദുരന്തങ്ങളിലും  ദുഖങ്ങളിലും എനിക്കുള്ള വേദനകളും അമർഷവും നിങ്ങൾ കണ്ടിലെന്ന് നടിക്കുന്നു .സ്വാതന്ത്ര്യവും സ്നേഹവും എനിക്ക് എത്ര മാത്രം വിലപെട്ടതാണെന്ന് തിരിച്ചറിയാതെ പോകുന്നു.


 ഈ അടുത്ത കാലത്ത്  മലയാളി ഹൗസിലുടെ എന്നെ കണ്ടപ്പോൾ  ,പലരും  എന്നെ തേടി പിടിച്ചു വിളിച്ചു .നിങ്ങള്ക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടോ എന്നു പലരും അതിശയത്തോടെ ചോദിച്ചു .യാത്രകൾക്കിടയിൽ പലരും സ്നേഹത്തോടെ അടുത്ത് വന്നു ആശ്വസിപിച്ചു .അത്തരം അനുഭവങ്ങളാവും കുറച്ചു നാളായി ഞാൻ എനിക്കായി സ്വയം തീർത്ത തടവറയിൽ നിന്ന് എന്നെ പുറത്തേക്കു നയിച്ചതും എന്റെ മനസിന്ടെ താളം നിങ്ങളിൽ എത്തിക്കാൻ പ്രചോദനം ആയതും.


ഈ എഴുത്തിൽ ഒരു പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന തീക്ഷ്ണത ഇല്ലായിരിക്കാം . ഞാൻ ഒരിക്കലും എന്നെ കുറിച്ചും എന്റെ നഷ്ടങ്ങളെ കുറിച്ചും ദുഖിക്കാരില്ല . എന്റെ എഴുത്തിലും  അതിനൊന്നും അമിത  പ്രാധാന്യം ഉണ്ടായി എന്ന് വരില്ല ...നിങ്ങളും ഇതിൽ  ഒരു ഭാഗം ആയേക്കാം ..കടന്നു പോയ വഴികളിൽ ഞാൻ കണ്ട ജീവിതവും   കണ്ടു മുട്ടിയ  ആളുകളെ കുറിച്ചുമുള്ള നിരീക്ഷണമാണ് ഇവിടെ കോറിയിടുന്നത് . ചില യാഥാർത്യങ്ങൾ അത് പോലെ തന്നെ വിളിച്ചു പറയാൻ ആഗ്രഹിക്കുന്നു  ...ചിലപ്പോൾ  എനിക്ക് എന്നോട് തന്നെ കലഹിക്കേണ്ടി വന്നേക്കാം ..നിങ്ങൾക്ക് ഇതു തള്ളുകയോ കൊള്ളുകയോ ചെയ്യാം .


ജീവിതയാത്രയിൽ പലപ്പോഴും നാം മുന്നോട്ട്  മാത്രമാവാം നോക്കുക .എന്നാൽ നമുക്ക് ചുറ്റും നാമറിയാത്ത ഒരു പാട് കാഴ്ചകളുണ്ട് .ഇരു വശങ്ങളിലേക്കും നോക്കുമ്പോൾകാണുന്ന .വിസ്മയിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന,വേദനിപ്പിക്കുന്ന,  ചിരിപ്പിക്കുന്ന,രസിപ്പിക്കുന്ന നേർകാഴ്ചകൾ .അത്തരം കാഴ്ചകൾ ഞാൻ നിങ്ങള്ക്ക് മുന്നിലേക്ക് തുറന്നു ഇടുന്നു .പലപ്പോഴും എഴുതാൻ തുടങ്ങി പൂർത്തീകരിക്കാൻ കഴിയാത്തവ.. .എഴുതാൻ മടിച്ച വരികൾ  ഇപ്പോൾ ഒരു മഹാസമുദ്രമായി എന്റെ ഉള്ളിൽ രൂപപ്പെട്ടിരിക്കുന്നു ..ഇനിയും അത് കണ്ടിലെന്ന് നടിക്കാൻ എനിക്കാവില്ല .ആ മഹാ സമുദ്രത്തിൻറെ ആഴങ്ങളിലേക്ക് ഞാനിറങ്ങുന്നു നിങ്ങളും ഉണ്ടാകും ഒപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിൽ

നിങ്ങളുടെ
സ്വന്തം
സിന്ധു ജോയ്