Saturday 11 October 2014

മമ്മൂട്ടി സ്ത്രീ വിരോധിയത്രേ !



 കേട്ടത് പാതി കേൾക്കാത്തത് പാതി -  ഇന്റർനെറ്റിൽ ചർച്ചകളും,വിവാദങ്ങളും പിന്നെ അസഭ്യ വർഷങ്ങളും തുടങ്ങുകയായി .ഇന്നത്തെ ചർച്ച മെഗാ സ്റ്റാർ മമ്മൂട്ടിയെ ചുറ്റിപറ്റിയാണ് .അദേഹം സ്ത്രീ വിരുദ്ധമായ പരാമർശം നടത്തിയത്രേ .കാൻസർ ചികിത്സ സൌജന്യമാകുന്ന സുകൃതം പദ്ദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ "കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്തു നൽകനാവില്ലെങ്കിൽ അമ്മ ആകേണ്ട "എന്ന് അദ്ദേഹം പറഞ്ഞുവത്രേ .

ചില ആളുകൾക്ക് ഇതത്ര രസിച്ചിട്ടില്ല .ഭക്ഷണം പാചകം ചെയ്യേണ്ടത് സ്ത്രീകളുടെ മാത്രം കാര്യമോ എന്നാണ് അവരുടെ ചോദ്യം. ഏത് അർത്ഥത്തിൽ ഏത് സാഹചര്യത്തിൽ ആണ് മമ്മൂട്ടി ഇത് പറഞ്ഞത് എന്ന് വിശകലനം ചെയ്ത് നോക്കിയിട്ട് പോരെ മോശമായ പ്രതികരണങൾ .



മലയാളിയുടെ മാറുന്ന ജീവിത ശൈലീയെ കുറിച്ചും ,ആഹാര ശൈലിയിലെ തെറ്റായ പ്രവണതകൾ തിരുത്താതെ കാൻസർ പോലുള്ള മാരക രോഗങ്ങളെ പ്രതിരോദിക്കാൻ കഴിയില്ല എന്നും ..നല്ല ഭക്ഷണം കിട്ടുന്ന രോഗവിമുക്തായ ചുറ്റുപാടിൽ നമ്മുടെ കുട്ടികൾ വളരണം എന്നുമാണ് അദ്ദേഹം പറഞ്ഞത് .


കുഞ്ഞിനെ പ്രസവിക്കാനും മുലപ്പാൽ നൽകാനും ഉള്ള ഉപകരണം മാത്രമാണ് സ്ത്രീ എന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല .സ്വന്തം കുട്ടികളെ പരിപാലിക്കുന്നതും ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതും അമ്മയ്ക്കും അച്ഛനും ആകാം ..കുടുംബജോലികൾ ഭാര്യയും ഭർത്താവും തുല്യമായി പങ്കിട്ടു എടുക്കുന്ന ഒരു കാലം വരണം . നിലനിൽകുന്ന സാഹചര്യത്തിൽ കേരളത്തിലെ ബഹുഭുരിപക്ഷം കുടുംബങ്ങളിലും സ്ത്രീകളാണ് കുട്ടികൾക്കും കുടുംബത്തിനും വേണ്ടി പാചകം ചെയ്യു്നത് എന്നത് നഗ്നസത്യം . ഇത്തരം ഒരു സാമൂഹിക പശ്ചാത്തലത്തിൽ മമ്മൂട്ടിയുടെ വാക്കുകൾ വിശകലനം ചെയ്യുമ്പോൾ സ്ത്രീ വിരുദ്ധമായ ഒന്നും അതിലില്ല എന്ന്‌ കാണാൻ കഴിയും .


കാലം മാറി ഇന്ന് കേരളത്തിലെ സ്ത്രീകൾ ബഹുദൂരം മുന്നേറി

തൊഴിലിടങ്ങളിൽ മാന്യമായ സ്ഥാനം നേടിയെടുത്തു പക്ഷെ ഭക്ഷണം ഉണ്ടാക്കുന്നത് ഉള്ള്പെടെ ഉള്ള കുടുംബ ജോലികൾ ഇന്നും സ്ത്രീകളുടെ മാത്രം ചുമതലയായി അവശേഷിക്കുന്നു .ഈ സാമൂഹിക അവസ്ഥക്ക് മാറ്റം വരാത്തിടത്തോളം മമ്മൂട്ടിയെ പഴി ചാരാൻ നമുക്ക് അർഹത ഇല്ല എന്നാണ് എന്റെ പക്ഷം .

നിങ്ങളുടെ
സ്വന്തം
സിന്ധു ജോയ്

No comments:

Post a Comment