Thursday, 2 October 2014

മറിയമ്മ ആന്റി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍


കഴിഞ്ഞ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഞാൻ ഞാൻമറിയമ്മ ആന്റിയെ ഞാൻമറിയമ്മ ആന്റിയെഅന്വേഷിക്കുകയായിരുന്നു .പള്ളിയിൽ വെച്ചാണ് ഞാനവരെആദ്യമായി കണ്ടത് .ഒരുവൈകുനേരം കുർബാന കഴിഞ്ഞു ഇറങ്ങുമ്പോൾറോഡരികിൽ ഓട്ടോ നോക്കിനിന്നിരുന്ന ആന്റിയെ ഞാൻഅവരുടെ ഫ്ലാറ്റിൽ കൊണ്ട്ചെന്നാക്കി .അന്ന് ആന്റി എന്നെഅവരുടെ ഫ്ലാറ്റിൽ കൊണ്ട്പോയി ജ്യൂസ്ഉം ചിപ്സ് ഉംതനിട്ടു ആണ് വിട്ടത . മറിയമ്മ ആന്റി അവിടെ ഒറ്റകാന് എന്ന്ഞാൻ മനസിലാക്കി .


മറിയമ്മ ആന്റി ശന്യഴ്ച ദിവസങ്ങളില ആണ് ഞാൻസ്ഥിരമായി പോകുന്ന പള്ളിയില വരുന്നത്.നിത്യസഹായ മാതാവിന്ടെ നൊവേന കൂടാൻ ആണ്ആ വരവ് .പിന്നീടു പലപ്പോഴും നജ്ങ്ങൾ കണ്ടു മുട്ടിആ സൌഹൃദം പള്ളിക് പുറത്തേക്കും വളർന്നു.സിനിമ കാണാനും ,ഷോപ്പിംഗ്‌നും,മ്യുസേയതിലെക്കും പാചകം പഠിക്കാനുമൊക്കെഞങ്ങൾ ഒന്നിച്ചു പോയി.ചില ദിവസങ്ങളിൽരാവിലെ ബ്രീക്ഫസ്റ്റ്‌ ഉണ്ടാക്കി എനിക്ക് കൊടുത്തുവിടും . മറ്റ് ചിലപ്പോൾലാകട്ടെ ഉച്ചയാകുമ്പോൾഫോണ്‍ വരും 'മോളെ പെട്ടന്ന് ഇങ്ങോട്ട് വാ ഇവിടെഇത്തിരി ബിരിയാണി ഉണ്ടാക്കി വെച്ചിരിക്കുന്നു'അല്ലെങ്കിൽ എന്തെങ്കിലും പുതുമയാർന്ന വിഭവങ്ങൾഉണ്ടാക്കി എന്നെ വിളിച്ചു വരുത്തി വിളമ്പിതരും.കഴിച്ചു കഴിഞ്ഞു വളരെ നന്നായിട്ടുണ്ട് എന്ന്പറയുമ്പോൾ ഉള്ള അവരുടെ സന്തോഷം ഒന്ന്കാണേണ്ടത് തന്നെ ആണ് .
പിന്നീടു മറിയമ്മ ആന്റിയെ കുറിച്ച് ഞാൻ കൂടുതൽമനസിലാക്കി കാഞ്ഞിരപള്ളിയിലെ പ്രശസ്ടമായകുടുംബത്തില ആണ് അവർ ജനിച്ചത്‌ .ഏഴുആങ്ങളമാരുടെ ഏക പെങ്ങൾ.ബാൻഗ്ളുരെ ഊട്ടി തുടങ്ങിയ സ്ടലങ്ങളിലയിരുന്നു സ്കൂൾവിദ്യാഭ്യാസം അകാലത്ത് വിദേശ മിഷനറിമാർ നടത്തിയിരുന്ന ചില സ്കൂൾകൾ ഈ പ്രദേശങ്ങളിലഉണ്ടായിരുന്നു അത്രേ. എറണാകുളം സെൻറ്തെരേസാസ് കോളേജിൽ നിന്ന് ഡിഗ്രി പഠനംപൂർത്തിയാക്കിയ ഉടനെ വിവാഹം കഴിച്ചു അയച്ചുഭർത്താവിനു തിരുവനതപുരത്ത് ബിസ്നെസ്സ്ആയിരുന്നതിനാൽ അവിടെസ്ഥിരതമാസമാക്കുകയായിരുന്നു.അഞ്ചു വര്ഷംമുൻപ് അങ്കിൾ മരിച്ചു ആന്റിക്ക് രണ്ടു ആണ്‍ മക്കൾ,ഒരാൾ എഞ്ചിനീയർ മറ്റെയാൾ ഡോക്ടർ രണ്ടുപേരും ഓസ്ട്രേലിയയിൽ ഭാര്യയും മക്കളുംഒക്കെയായി സ്ഥിരതാമസം.നാട്ടിൽ ഒട്ടകയതിനാൽഭർതാവിന്ടെ മരണശേഷം വീട് വിറ്റ് ഫ്ലാറ്റിൽതാമസമക്കുകയായിരുന്നു.
ഇടക്ക് എപ്പോഴോ ആന്റി മക്കളെ കുറിച്ച് പറഞ്ഞു.മക്കൾ കാര്യമായി നോക്കാറില്ല .എന്തെങ്കിലുംആവശ്യം ഉണ്ടെങ്കിൽ മാത്രം ഫോണ്‍ചെയ്യും.പെന്കുട്ടികളെ ആന്റിയ്ക്ക് വലിയ ഇഷ്ടംആയിരുന്നു എന്നാൽ രണ്ടു പേരും ആണ്‍കുട്ടികൾആയപ്പോൾ മക്കൾ വിവാഹം കഴിച്ചു കൊണ്ട് വരുന്നകുട്ടികളെ പറ്റി ആ അമ്മ ഒരു പാട് സ്വപ്നം കണ്ടുഎന്നാൽ അവരുടെ കണക്കു കൂടലുകൾ എല്ലാം രണ്ടുമരുമക്കളും തെറ്റിച്ചു .ഇടക്ക് കുറച്ചു നാൾ ആന്റിഓസ്ട്രളിയയിൽ പോയി നിന്നെങ്കിലും അവിടെ നിന്ന്പോരേണ്ടി വന്നു .മക്കളും മരുമക്കളുംപേരകുട്ടികളും ഒക്കെ ഉണ്ടായിട്ടും ഏകാന്തത അവരെഅലട്ടുന്നതായി എനിക്ക് തോന്നി .
ഞങ്ങളുടെ സൌഹൃദം അങ്ങനെ തുടർന്നു ആ ബന്ധം എന്നിൽ ഒരു പാട് മാറ്റം ഉണ്ടാക്കി ഇടക്ക് എപ്പോഴോഅലസതയിലേക്ക് വീണു പോയിരുന്ന എന്ടെജീവിതത്തിനു അവർ പുതിയൊരു ദിശ കാട്ടി തന്നു.സ്വന്തം മനസ്സിന് ഇഷ്ടം ഉള്ള രീതിയിൽ ജീവികാനുള്ളധൈര്യം അവരെനിക്കു പകർന്നു നല്കി .ജീീവിതംബാലൻസ്ട് ആയി മുനോട്ടു കൊണ്ട് പോകാൻഉപദേശിച്ചു .അനാഥ മന്ദിരങ്ങളിലും കാൻസർരോഗികളെ കാണാനും ഒക്കെ ആന്റി പോകുമ്പോൾഎന്നെയും കൊണ്ട് പോകാൻ തുടങ്ങി .അനധത്യ്വതിലേക്ക് വളിചെരിയപെട്ട കുട്ടികളും കഠിനമായ നോബരം പേറുന്ന കാൻസർ രോഗികളുംഒക്കെ കണ്ടപ്പോൾ ജീവിതത്തെ കുറിച്ചുള്ള എന്ടെകാഴ്ചപാടിൽ ഒരു പാട് മാറ്റം.
ഇതിനിടയിൽ കഴിഞ്ഞ ക്രിസ്മസ് മക്കളുടെ ഒപ്പംആഗോഷിക്കാനായി ആന്റി ഓസ്ട്രലിയക്ക്‌ പോയി.മാർച്ച്‌ അവസാനം തിരിച്ചു വരും എന്നാണ് അന്ന്പറഞ്ഞത് അത് കൊണ്ട് തന്നെ മാർച്ച്‌ അവസാനംമുതൽ നജ്ണ്‍ ഫോണിൽ വിളിച്ചു നോക്കി പക്ഷെകിറ്റിയില്ല .അവരുടെ മക്കളെ ഇ മെയിൽ വഴിബെന്ധപെടാൻ ശ്രമിച്ചെങ്കിലും അതും നടനില്ല ..ആന്റിവരുമ്പോൾ എന്നെ വിളിക്കും എന്ന് കരുതി ഞാൻസമാധാനത്തോടെ ഇരുന്നു എന്നാൽ കഴിഞ്ഞ ദിവസംഞാൻ കേട്ടത് ആന്റി നാട്ടിൽ തിരിച്ചു വന്നു മക്കൾചേർന്ന് ഫ്ലാറ്റ് വിറ്റു ആന്റിയെ എറണാകുളത് ഒരുവൃദ്ധ സദനത്തിലേക്ക് മാറ്റി എന്നതാണ് . .അമ്മയെപോലെ ഞാൻ കരുതിയ ഒരാൾ എനിക്ക് ഒരുകൈത്താങ്ങായി നിന്ന ഒരാൾ അപ്രതീക്ഷിതമായിനഷ്ടപ്പെട്ട് എന്നത് എനിക്ക് താങ്ങാവുന്നതിലുംഅപ്പുറം ആയിരുന്നു.


വൃദ്ധ സട്നതിലേക്ക് ഉള്ള അമ്മിണി ആന്റിയുടെപോക്ക് എന്ടെ മനസീൽ ഒരു പാട് ചോദ്യങ്ങൾഉയർത്തുന്നു .പെറ്റു വളർത്തിയ അമ്മയെ അല്ലെങ്കിൽ മാതാപിതാക്കളെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമഅല്ലെ ?മകകൽ എന്ന് മാത്രം ചിന്തിച്ചു അവരുടെവളർച്ചയുടെ ഓരോ ഘട്ടവും സ്വപ്നം കണ്ടു നടന്നനമ്മുടെ മാതാപിതാക്കളെ നാം എന്തിനു ഒട്ടപെടുതുന്നു.ചില പ്രത്യേക സാഹചര്യങ്ങളിൽ ഇതൊക്കെ ഒഴിച്ച്കൂടാൻ പറ്റിലയിരിക്കാം. പക്ഷെ മറിഅമ്മ ആന്റിയെ പോലെ തികച്ചും ആരോഗ്യവതിയായ ഒരുഒരു വ്യെക്ടി യെ എന്തിനു വ്രിധമന്ദിരതിൽ ആക്കി ?
ഇന്ന് മിക്ക കുടുംബങ്ങളിലും കാണുന്ന ഒരു പ്രവണതഒന്നുകിൽ
മാതാപിതാക്കളെ വൃദ്ധസദനങ്ങളില് ഏല്പ്പി്ക്കുകഅല്ലെങ്കില് ശമ്പളത്തിന് ആളെ വച്ച് നോക്കുകഎന്നതാണ്. മാറിയ ജീവിത ശൈലികളും പുത്താൻ വ്യവസ്ഥിതികളും ഇതിനെയൊക്കെന്യായീകരിക്കുന്നുണ്ടാവാം.മക്കൾക്ക്‌ സ്വന്തംമാതാപിതാക്കളെ സംരക്ഷിക്കാവുന്ന സാഹചര്യംഉണ്ടെങ്കില് അവര് സംരക്ഷിക്കുകതന്നെ വേണം .ഒപ്പംസമൂഹത്തിലെ കര്മാനിരതാരായ പൗരൻമാരായിഎങ്ങനെ വൃദ്ധരെ നിലനിർത്താം, അവരെസാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായപ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാക്കാംഎന്നതിനെ കുറിച്ചും ചർച്ചകൾ ഉയർന്ന് വരേണ്ടത്അത്യാവശ്യം ആണ് എന്ന് തോനുന്നു .
ഇന്നലെ ഞാൻ മറിയമ്മ ആന്റിയെ കാണാൻഎറണാകുളത് പോയി .എന്നെ കണ്ടപ്പോൾ ഓടി വന്നുകെട്ടി പിടിച്ചു .ഞാൻ ആന്റി യെ ഓര്ത് വിഷമിച്ചത് വെറുതെ യ്യൊ എന്ന് ഒരു നിമിഷം തോന്നി പോയി .അവിടെ തൻ തികച്ചും സന്തോഷവതി ആണെന്നാണ്ആന്റി പറയുന്നത് .കൂടെ താമസിക്കുന്ന മറ്റ്അവശരായ ആളുകളുടെ പരിപാലനം അവർഏറ്റെടുത്തു ഞാൻ മനസിലാക്കി .അവിടന്ന് യാത്രപറഞ്ഞു ഇറങ്ങിയെങ്കിലും ഒരു ചോദ്യം എന്നെപിന്തുടർന്നു കൊണ്ടേ ഇരിക്കുന്നു . ആന്റി യദാർത്ഥത്തിൽ സന്തോഷവതി ആണോ ?ആണെന്ന്വിശ്വസിക്കാനാണ് എനികിഷ്ടം

No comments:

Post a Comment