Wednesday 29 October 2014

"കിസ്സ്‌ ഓഫ് ലവ് "



ഇന്ന് ഫേസ് ബുക്കിൽ എനിക്ക് തികച്ചും അപ്രതീക്ഷിതമായി ഒരു ക്ഷണം ലഭിച്ചു "കിസ്സ്‌ ഓഫ് ലവ് " എന്ന പേജ് ലൈക്ക് ചെയ്യാനുള്ളതായിരുന്നു അത് .വരുന്ന നവംബർ മാസം രണ്ടാം തിയ്യതി എറണാകുളം മറൈൻ ഡ്രൈവിലും,കോഴിക്കോടും ചുംബന-സംഗമം നടക്കുന്നുവത്രെ.അന്നവിടെ കമിതാക്കൾക്ക് പരസ്യമായി ചുംബിക്കാനുള്ള അവസരമുണ്ട് ,മറ്റുള്ളവര്ക്ക് ആലിഗനം ചെയ്യുകയുമാകാം .കേട്ടപ്പോൾ ഞെട്ടി എന്നത് സത്യം .എന്റെ ജന്മനാട്ടിലാണ്‌ സംഗമം നടക്കുന്നത് എന്നറിഞ്ഞപ്പോൾ പ്രതികരിക്കാതിരിക്കാൻ കഴിയുന്നുമില്ല .

മാറ് മറിക്കാനുള്ള അവകാശത്തിന് വേണ്ടി സമരം നടന്ന നമ്മുടെ നാട്ടിൽ തന്നെയാണ് എന്തും പരസ്യമായി ചെയാനുള്ള അവകാശം വേണമെന്ന വാദം നടക്കുന്നത് എന്നത് വിരോധാഭാസം .ഞാൻ സദാചാരതിന്ടെ ബ്രാൻഡ്‌ അംബാസിഡർ അല്ല .പ്രണയിക്കാനും ചുംബിക്കനുമൊക്കെ എല്ലാവർക്കും സ്വാതന്ത്ര്യo ഉണ്ട് എന്ന് വിശ്വസിക്കുന്ന കൂട്ടത്തിലാണ് .എന്നാൽ ഇതൊക്കെ പരസ്യമായി തന്നെ വേണം എന്ന നിർബന്ധം ശരിയല്ല .


ഇന്നത്തെ കേരളിയ അവസ്ഥയിൽ പരസ്യമായി വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശത്തിനാണോ നാം മുൻതുക്കം കൊടുക്കേണ്ടത് ? ഓർക്കുക അച്ഛൻ മകളെ പിഡിപ്പിക്കുന്ന ,രണ്ടാനച്ചൻ ഭാര്യയുടെ മകളെ ആക്രമിക്കുന്ന,അച്ഛനും കാമുകിയും ചേർന്ന് മകളെ കൊല്ലുന്ന,പിഞ്ചു കുഞ്ഞിനെ പോലും വെറുതെ വിടാത്ത നാടിതു കേരളം ...

പാതയോരങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീപുരുഷന്മാർക്ക്
പരസ്പരം ഉമ്മ വെയ്ക്കാനും ,കെട്ടിപിടിക്കനുമുള്ള സ്വാതന്ത്ര്യo ആണോ ഇന്നത്തെ ആവശ്യകത - അതോ സ്ത്രീ പുരുഷന്മാർ പരസ്പരം ഇടപെടേണ്ടി വരുന്ന കുടുംബം മുതൽ യാത്രകളിലും, തൊഴിലിടങ്ങളിലും ,വിദ്യാഭ്യാസ രംഗത്തും ഒക്കെ ഉള്ള തുല്യത അവകാശമോ ?.

No comments:

Post a Comment