Monday, 12 December 2016

പഠനവും അവതരണവും


കേരള സർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം നടത്തിയ P.G.Diploma in Counselling Psychology"പരീക്ഷയിൽ ഫസ്റ്റ് ക്ലാസ് ലഭിച്ചതിന്‌ അഭിനന്ദനം അറിയിച്ച എല്ലാവര്ക്കും നന്ദി .ഇതിലും ഉന്നതമായ ബിരുദങ്ങൾ കൈവശം ഉണ്ടെങ്കിലും എന്നെ സംബന്ധിച്ചെടുത്തോളം ഏറ്റവും Challenging ആയിരുന്ന ഒരു പരീക്ഷ ആയിരുന്നു ഇത്‌. ഈ കോഴ്സ് വിജയിക്കണമെങ്കിൽ കേവലം എഴുത്തു പരീക്ഷ മാത്രം പോരാ നിശ്ചിതമണിക്കൂർ പരിശീലനത്തിന് പോകണം .വിവിധ മാനസികാരോഗ്യ കേന്ദ്രങ്ങൾ, കുടുംബ കോടതി,ചെഷയർ ഹോം എന്നിവടങ്ങളിൽ പരിശീലനം പൂർത്തിയാക്കി അവസാന ഘട്ടത്തിൽ തലസ്ഥാനത്തെ "മെന്റൽ ഹെൽത്ത് സെന്ററിൽ എത്തി.
ഈസമയത്താണ് ആണ് ജീവൻ. ടി.വി എം.ഡി BabyMathew Somatheeram "വനിതാ ജനഹിതം" എന്ന പരിപാടിയുടെ അവതാരകയായി ക്ഷണിച്ചത് .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർത്ഥികളെ പരിചയപ്പെടുത്തുന്ന പ്രോഗ്രാം ആയിരുന്നു ഇത്.ചെറുപ്പം മുതൽ പൊളിറ്റിക്കൽ സയൻസ് പഠിച്ചു പോന്ന എനിക്ക് ഓരോ തിരഞ്ഞെടുപ്പും ജിജ്ഞാസ ഉണർത്തുന്ന ഓരോ പഠനങ്ങൾ കൂടി ആയിരുന്നു .എന്നാൽ ഈ പരിപാടി ഏറ്റെടുത്താൽ പ്രാക്ടിക്കൽസ് പൂർത്തീകരിക്കുവാൻ കഴിയുമായിരുന്നില്ല .ഒരു ഘട്ടത്തിൽ കോഴ്സ് ഉപേക്ഷിക്കാൻ വരെ ഞാൻ തീരുമാനിച്ചു ഞങ്ങളുടെ കോഴ്സ് കോഡിനേറ്റർ ആയിരുന്ന Bindu G Nair ആണ് പുതിയൊരാശയം മുന്നോട്ടു വെച്ചത് .പ്രാക്ടിക്കൽസ് ഉച്ചവരെ മാത്രമാണ് ഉള്ളത് എന്ത് കൊണ്ട് കുറച്ചു കഷ്ടപെട്ടിട്ടാണെങ്കിലും ഉച്ച കഴിഞ്ഞു പ്രോഗ്രാം ഷൂട്ട് ചെയ്തു കൂടാ?ഈ ആശയത്തോട് എം.ഡി പച്ചക്കൊടി കാണിച്ചു.ആൻ്റണി ബ്രദറും,ചീഫ് ന്യൂസ് എഡിറ്ററായ Babu Velappaya യും ഒക്കെ എന്ത് സഹായത്തിനും തയ്യാറായി കൂടെ നിന്നു .
അങ്ങനെ കോവളം നിയോജകമണ്ഡലത്തിൽ നിന്നു വനിതാ ജനഹിതം ആരംഭിച്ചു .തിരുവനതപുരം മുതൽ ആലപ്പുഴ വരെ ഉള്ള ജില്ലകളിൽ എന്നും പോയി വരികയായിരുന്നു .എന്നും തിരിച്ചെത്തുമ്പോൾ പാതിരാത്രി ആകുമായിരുന്നു .അടുത്ത ദിവസത്തേക്കുള്ള സ്ക്രിപ്റ്റ് തയ്യാറാക്കി ഉറങ്ങുമ്പോൾ നേരം വെളുക്കും .ഉറക്കം കേവലം ഒന്നോ രണ്ടോ മണിക്കൂറിൽ ഒതുങ്ങി .ഈ പരിപാടിയുടെ പ്രൊഡ്യൂസറും ,ക്യാമറാമാനും,കാർ ഡ്രൈവറുമൊക്കെ ഒരു പാട് റിസ്ക് എടുത്തിട്ടുണ്ട് .പാതിരാത്രി ആണ് തിരിച്ചു എത്തുന്നതെങ്കിലും ചിലപ്പോ ഞങ്ങൾക്ക് നല്ല വിശപ്പായിരിക്കും അപ്പോൾ സ്വാദുള്ള പറോട്ടയും മട്ടൻ കറിയും കഴിക്കാൻ നെയ്യാറ്റിൻകര വരെ പോയിട്ടുമുണ്ട് ഞങ്ങൾ.
ജമീല പ്രകാശത്തിൽ തുടങ്ങി അന്നത്തെ "ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ " ഏക വനിതാ മന്ത്രിയായിരുന്ന പി കെ ജയലക്ഷ്മിയെ കണ്ട് പ്രോഗ്രാമിന്റെ അവസാന എപ്പിസോഡും ഷൂട്ട് ചെയ്തു തലസ്ഥാനത്തു തിരിച്ചെത്തുമ്പോൾ പരീക്ഷക്ക് ഉണ്ടായിരുന്നത് കേവലം ഒരാഴ്ച മാത്രം .പഠിക്കാൻ വേണ്ടത്ര സമയം ഇല്ലാത്തതിനാൽ എക്സാം എഴുതണ്ട എന്ന് തീരുമാനിച്ചു.സംഭവം അറിഞ്ഞ Fathima Sharafudeen മൂന്ന് മണിക്കൂറോളം ഫോണിൽ ഉപദേശിച്ചതിനു ശേഷം ആണ് തീരുമാനം മാറ്റാൻ എനിക്ക് ആത്മവിശ്വാസം ലഭിച്ചത് .
ഒടുവിൽ റിസൾട്ട് വന്നപ്പോൾ ഉയർന്ന ഫസ്റ്റ് ക്ലാസ് .കേരള സർവകലാശാലയുടെ തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തെ ഒരു പക്ഷിക്കൂടിനോടാണ് ഞങ്ങൾ ഉപമിക്കാറ്.അവിടുത്തെ ഡയറക്ടർ Supriya AR ആണ് അമ്മക്കിളി .ആ അമ്മക്കിളിയുടെ തണലിൽ പ്രിയപ്പെട്ട അധ്യാപകരായ Krishna Prasad Sreedhar Sir,രാജു സർ, Ajithmanasam Padmanabhan സർ, Jasseer Jabbar സർ, Krishnan Gireesh സർ,എന്നിവരുടെ പ്രോത്സാഹനത്തിൽ നിറമുള്ള ചിറകുകുകൾ ഉള്ള ഒരു പക്ഷിയായി പറക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു .ഒപ്പം "Multi-Tasking" പറ്റും എന്ന് ശാസനസ്വരത്തിൽ ഉപദേശിച്ചു ടി .വി പ്രോഗ്രാമിനും പഠനത്തിനും എന്നെ മാനസീകമായി ഒരുക്കിയ ഒരു സുഹൃത്തിനും ഒരു പാട് നന്ദി.

No comments:

Post a Comment