Wednesday 1 October 2014

"സിന്ദൂരമാലകൾ- ഹൃദയപൂർവ്വം സിന്ധു ജോയ്"

കുറെ നാളുകളായി സൈബർ ലോകത്ത് ഞാനും ചുറ്റി കറങ്ങുകയായിരുന്നു വായിച്ചും  ചിന്തിച്ചും,രസിച്ചും മുന്നോട്ട് നീങ്ങിയ   ഈ യാത്രക്കിടയിൽ എപ്പോഴോ എഴുതണമെന്നു തോന്നി തുടങ്ങിയിരിക്കുന്നു. അങ്ങിനെയാണ് എന്നോഒരിക്കൽ   നഷ്ടപെട്ട വാക്കുകള തപ്പി എടുക്കാൻ മോഹിച്ചത് .അക്ഷരങ്ങളിൽ ഒളിഞ്ഞു ഇരിക്കുന്ന  അനന്തമായ ആനന്തത്തോട് പ്രണയം തോന്നി തുടങ്ങിയത്.

ഇന്നിപ്പോൾ ഏത് പ്രായക്കാരും , ഏത്  രാജ്യക്കാരും സൈബർ മുറ്റത് ഉണ്ട് എഴുത്തുകാരും കവികളും കലാകാരന്മാരും ഇവിടുത്തെ നിത്യ സന്ദർശകരാണ്. സമൂഹത്തിന്ടെ ഒരു പരിചേത്മായി ഇവിടം മാറിയിരിക്കുന്നു .ഇവിടെ എന്തെങ്കിലുമൊക്കെ പറയാൻ കഴിയുമെന്നു എനിക്കും തോന്നുന്നു അതിനുള്ള ഒരു ചെറിയ ശ്രമം ആണ് ഇത്.


ജീവിതാനുഭവങ്ങൾ മറ്റുള്ളവരോട് പങ്കു വെക്കുകഎന്നതിലും അപ്പുറം എന്റെ കാഴ്ച്ചകളിലൂടെചുറ്റുപാടുമുള്ള നന്മകളും തിന്മകളും വരച്ചുകാട്ടാനുള്ള എളിയ ശ്രമാണ് ഇത്.കാലത്തിനൊപ്പംഞാൻ നടന്നു വന്ന പാതയോരങ്ങളിൽ കാണുകയുംഅറിയുകയും ചെയ്ത കുറെ ചിത്രങ്ങൾനിങ്ങള്ക്കായി കോറിയിടുന്നു എന്ന്  മാത്രം .


എൻറെ രാഷ്ട്രീയ ജീവിതം മാത്രമേ നിങ്ങൾക്ക് അറിയൂ .ആ ചെറിയ അറിവ് വെച്ച് നിങ്ങൾ എന്നെ വിധിക്കുന്നു .ആ കാഴ്ചകൾ ,കേട്ട് കേഴ്വികൾ ,അത് മാത്രമേ നിങ്ങൾ അറിയുന്നുള്ളൂ .അത്രയും കുറച്ചു മാത്രമേ നിങ്ങൾ മനസ്സിലാക്കുന്നും ഉള്ളൂ  എനാൽ ചുറ്റുപാടുമുള്ള ദുരന്തങ്ങളിലും  ദുഖങ്ങളിലും എനിക്കുള്ള വേദനകളും അമർഷവും നിങ്ങൾ കണ്ടിലെന്ന് നടിക്കുന്നു .സ്വാതന്ത്ര്യവും സ്നേഹവും എനിക്ക് എത്ര മാത്രം വിലപെട്ടതാണെന്ന് തിരിച്ചറിയാതെ പോകുന്നു.


 ഈ അടുത്ത കാലത്ത്  മലയാളി ഹൗസിലുടെ എന്നെ കണ്ടപ്പോൾ  ,പലരും  എന്നെ തേടി പിടിച്ചു വിളിച്ചു .നിങ്ങള്ക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടോ എന്നു പലരും അതിശയത്തോടെ ചോദിച്ചു .യാത്രകൾക്കിടയിൽ പലരും സ്നേഹത്തോടെ അടുത്ത് വന്നു ആശ്വസിപിച്ചു .അത്തരം അനുഭവങ്ങളാവും കുറച്ചു നാളായി ഞാൻ എനിക്കായി സ്വയം തീർത്ത തടവറയിൽ നിന്ന് എന്നെ പുറത്തേക്കു നയിച്ചതും എന്റെ മനസിന്ടെ താളം നിങ്ങളിൽ എത്തിക്കാൻ പ്രചോദനം ആയതും.


ഈ എഴുത്തിൽ ഒരു പക്ഷെ നിങ്ങൾ ഉദ്ദേശിക്കുന്ന തീക്ഷ്ണത ഇല്ലായിരിക്കാം . ഞാൻ ഒരിക്കലും എന്നെ കുറിച്ചും എന്റെ നഷ്ടങ്ങളെ കുറിച്ചും ദുഖിക്കാരില്ല . എന്റെ എഴുത്തിലും  അതിനൊന്നും അമിത  പ്രാധാന്യം ഉണ്ടായി എന്ന് വരില്ല ...നിങ്ങളും ഇതിൽ  ഒരു ഭാഗം ആയേക്കാം ..കടന്നു പോയ വഴികളിൽ ഞാൻ കണ്ട ജീവിതവും   കണ്ടു മുട്ടിയ  ആളുകളെ കുറിച്ചുമുള്ള നിരീക്ഷണമാണ് ഇവിടെ കോറിയിടുന്നത് . ചില യാഥാർത്യങ്ങൾ അത് പോലെ തന്നെ വിളിച്ചു പറയാൻ ആഗ്രഹിക്കുന്നു  ...ചിലപ്പോൾ  എനിക്ക് എന്നോട് തന്നെ കലഹിക്കേണ്ടി വന്നേക്കാം ..നിങ്ങൾക്ക് ഇതു തള്ളുകയോ കൊള്ളുകയോ ചെയ്യാം .


ജീവിതയാത്രയിൽ പലപ്പോഴും നാം മുന്നോട്ട്  മാത്രമാവാം നോക്കുക .എന്നാൽ നമുക്ക് ചുറ്റും നാമറിയാത്ത ഒരു പാട് കാഴ്ചകളുണ്ട് .ഇരു വശങ്ങളിലേക്കും നോക്കുമ്പോൾകാണുന്ന .വിസ്മയിപ്പിക്കുന്ന,ചിന്തിപ്പിക്കുന്ന,വേദനിപ്പിക്കുന്ന,  ചിരിപ്പിക്കുന്ന,രസിപ്പിക്കുന്ന നേർകാഴ്ചകൾ .അത്തരം കാഴ്ചകൾ ഞാൻ നിങ്ങള്ക്ക് മുന്നിലേക്ക് തുറന്നു ഇടുന്നു .പലപ്പോഴും എഴുതാൻ തുടങ്ങി പൂർത്തീകരിക്കാൻ കഴിയാത്തവ.. .എഴുതാൻ മടിച്ച വരികൾ  ഇപ്പോൾ ഒരു മഹാസമുദ്രമായി എന്റെ ഉള്ളിൽ രൂപപ്പെട്ടിരിക്കുന്നു ..ഇനിയും അത് കണ്ടിലെന്ന് നടിക്കാൻ എനിക്കാവില്ല .ആ മഹാ സമുദ്രത്തിൻറെ ആഴങ്ങളിലേക്ക് ഞാനിറങ്ങുന്നു നിങ്ങളും ഉണ്ടാകും ഒപ്പം ഉണ്ടാകും എന്ന പ്രതീക്ഷയിൽ

നിങ്ങളുടെ
സ്വന്തം
സിന്ധു ജോയ്

3 comments:

  1. It is a good beginning Sindhu with your vast and varied experiences.

    ReplyDelete
  2. ഞാനാദ്യം നിങ്ങളെ അറിഞ്ഞത് .... കലാലയവിപ്ലവത്തിന്റെ പോരാളിയായിട്ട് .... പിന്നീട് , തിരഞ്ഞെടുപ്പിന്റെ പോര്‍കളത്തില്‍....അതിനുശേഷം രാഷ്ട്രീയ ചുവടുമാറ്റം.... പിന്നീട് ഏകാന്തവാസം...... ശേഷം റിയാലിറ്റി ഷോ .... ധ്യാനം..... അത്മീയചിന്തകള്‍ ..... ഇപ്പോള്‍ എഴുത്തും...... ഭാവുകങ്ങള്‍ നേരുന്നു.....

    ReplyDelete
  3. സമയം കിട്ടുമ്പോഴൊക്കെ എഴുതൂ. നിങ്ങളെ ഞങ്ങ് ൾ കൊക്കെ ഇഷ്ടമാണ്. പ്ലുസിൽ ഇടുന്നതാണ് ബ്ലോഗിളിടുന്നതിനെക്കൾ നല്ലത്. ബ്ലോഗൊന്നും ആരും വായിക്കാറില്ല ഇപ്പൊ.

    ReplyDelete